ADVERTISEMENT

കോട്ടയം∙ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചര്‍ച്ചയ്ക്കെത്തിയ ഗവ. ചീഫ് വിപ് എന്‍.ജയരാജിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

അതേസമയം, കോളജിൽ ചർച്ചയ്ക്കെത്തിയ തന്നെ വിദ്യാർഥികൾ തടഞ്ഞെന്നും അവർക്കെതിരെ കേസെടുത്തെന്നുമുള്ള പ്രചാരണം ശരിയല്ലെന്നു എൻ.ജയരാജ് അറിയിച്ചു. വിദ്യാർഥികളിൽ നിന്ന് തനിക്കു നേരെ അതിക്രമമൊന്നും ഉണ്ടായിട്ടില്ലെന്നും പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ജയരാജിനു പരാതിയില്ലെങ്കിലും വിദ്യാർഥികളെ പ്രതികളാക്കി കാഞ്ഞിരപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസ് മുന്നോട്ടു പോകും. ജയരാജ്, ഡിവൈഎസ്പി എം.അനിൽകുമാർ, എസ്ഐ കെ.വി.രാജേഷ് കുമാർ എന്നിവരെ സമരക്കാർ തടഞ്ഞതിനെതിരെ പൊലീസ് സ്വമേധയാ എടുത്ത കേസിന്റെ പ്രഥമവിവര റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. 

English Summary: Shraddha's death: Case filed against students who protested at Amal Jyothi College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com