തമിഴ് നടൻ ഓടിച്ച കാറിടിച്ച് അപകടം; യുവ സംവിധായകൻ മരിച്ചു

ശരൺ രാജ്
ശരൺ രാജ് ചിത്രം:(twitter)
SHARE

ചെന്നൈ ∙ നടൻ ഓടിച്ച കാറിടിച്ച് തമിഴ് സംവിധായകൻ ശരൺ രാജ് (29) മരിച്ചു. സംവിധായകൻ വെട്രിമാരന്റെ അസിസ്റ്റന്റായിരുന്നു. ചെന്നൈ കെകെ നഗറിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. തമിഴ് നടൻ പളനിയപ്പന്റെ കാറും ശരൺ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.

ശരൺ രാജ് താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം. അപകടസമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്റെ വടചെന്നൈ സിനിമയിൽ സഹസംവിധായകനായിരുന്നു ശരൺ. വടചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.

English Summary: Tamil director SaranRaj dies after allegedly drunk actor hits him with a car 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS