ADVERTISEMENT

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിനു അജ്ഞാത വധഭീഷണിയുണ്ടെന്നു കാണിച്ച് മകൾ സുപ്രിയ സുളെ നൽകിയ പരാതിയിൽ നടപടിയെടുക്കാൻ പൊലീസിനു നിർദേശം നൽകി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. രാഷ്ട്രീയപരമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും ഒരു നേതാവിനെയും ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.

‘‘മഹാരാഷ്ട്ര രാഷ്ട്രീയത്തിന് ഒരു പാരമ്പര്യമുണ്ട്. രാഷ്ട്രീയതലത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, ഏതെങ്കിലും ഒരു നേതാവിനെ ഭീഷണിപ്പെടുത്തുകയോ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നത് അനുവദിക്കില്ല. നിയമാനുസൃതമായ നടപടി പൊലീസ് സ്വീകരിക്കും.’’– ഫഡ്നാവിസ് വ്യക്തമാക്കി.

പിതാവ് ശരദ് പവാറിനെ അപായപ്പെടുത്തുമെന്ന് തനിക്കു വാട്സാപ്പിൽ സന്ദേശം ലഭിച്ചതായി സുപ്രിയ സുളെ പറഞ്ഞു. താഴ്ന്ന രീതിയിലുള്ള ഇത്തരം രാഷ്ട്രീയ പ്രവർത്തനങ്ങള്‍ക്കെതിരെ നടപടി എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സുരക്ഷ ഉറപ്പാക്കേണ്ടത് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും അവർ പറഞ്ഞു. നീതിന്യായ വ്യവസ്ഥ നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയമാണെന്നും സുപ്രിയ ആരോപിച്ചു.

English Summary: "Won't Be Tolerated": Devendra Fadnavis On Death Threats To Sharad Pawar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com