മാലിന്യ പ്രശ്നം: കൊച്ചിയില്‍ പകർച്ചവ്യാധി ഭീഷണിയില്ലെന്ന് കലക്ടർ

nsk-umesh-1
എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്. (Image Credit: Manorama News)
SHARE

കൊച്ചി∙ കൊച്ചിയില്‍ പകർച്ചവ്യാധി ഭീഷണിയില്ലെന്ന് ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷ്. കെട്ടിക്കിടന്ന മാലിന്യം വലിയ അളവിൽ നീക്കം ചെയ്തു. നിലനിൽക്കുന്ന സംവിധാനത്തിൽ നിന്നുള്ള മാറ്റത്തിന്റെ കാലമാണിത്. ഇതിനു ജനപിന്തുണ വേണമെന്നും കലക്ടർ പറഞ്ഞു.

അതേസമയം, കൊച്ചിയിലെ മാലിന്യ പ്രശ്നത്തിൽ പൂർണതോതിലുള്ള പരിഹാരം വൈകുമെന്നും കലക്ടർ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കോർപറേഷനിലെ ജൈവമാലിന്യം രണ്ടുമാസത്തേക്കു കൂടി ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലേക്ക് െകാണ്ടുപോകാനാണ് തീരുമാനം. മഴക്കാലം ആരംഭിക്കുകയും സ്വകാര്യ ഏജൻസികൾ വഴിയുള്ള ജൈവമാലിന്യ നീക്കം പൂർണതോതിൽ പ്രാവർത്തികമാക്കുന്നതിനുള്ള കാലതാമസവും പരിഗണിച്ചാണ് തീരുമാനമെന്നും കലക്ടർ വ്യക്തമാക്കി.

English Summary: Ernakulam District Collector on Kochi on Waste Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS