തിരുവനന്തപുരം∙ കെപിസിസി ബ്ലോക് പുനഃസംഘടനയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് എതിരെ ആഞ്ഞടിച്ച് എം.കെ.രാഘവൻ എംപി. പുനഃസംഘടനയിൽ ഒരു കൂടിയാലോചനയുമുണ്ടായില്ലെന്നും പറഞ്ഞവാക്ക് പാലിച്ചില്ലെന്നും എം.കെ.രാഘവൻ പറഞ്ഞു.
ഈ രീതിയിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാവില്ല. രണ്ടു വർഷത്തിനിടെ ഉയർത്തിയ പരാതികളിൽ ഒന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പരിഹാരം കണ്ടില്ലെന്നും എം.കെ.രാഘവൻ കുറ്റപ്പെടുത്തി.
English Summary: MK Raghavan against Congress Leadership on Reshuffle