കൊച്ചി∙ നൈജീരിയയിൽ തടവിലായിരുന്ന മലയാളികൾ ഉൾപ്പെടെയുള്ള കപ്പൽ ജീവനക്കാർ നാട്ടിലെത്തി. ചീഫ് ഓഫിസർ വയനാട് സ്വദേശി സനു ജോസ്, നാവിഗേറ്റിങ് ഓഫിസർ കൊല്ലം നിലമേൽ സ്വദേശി വി.വിജിത്, കൊച്ചി സ്വദേശി മിൽട്ടൺ ഡിക്കോത്ത് എന്നിവരാണ് നെടുമ്പാശ്ശേരിയിലെത്തിയത്.. 10 മാസത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവർ നാട്ടിലേക്കു തിരിച്ചെത്തുന്നത്.
നൈജീരിയയിൽ തടവിലുണ്ടായിരുന്ന എണ്ണക്കപ്പൽ എം.ടി.ഹീറോയിക് ഇഡുനുവിനെയും നാവികരെയും മേയ് 28ന് മോചിപ്പിച്ചിരുന്നു. മൂന്നു മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാരുമായി ആകെ 26 ജീവനക്കാർ കപ്പലിൽ ഉണ്ട്.
പത്തുമാസം മുൻപാണ് ക്രൂഡ് ഓയിൽ കള്ളക്കടത്ത് ആരോപിച്ച് കപ്പൽ നൈജീരിയൻ സേന തടവിലാക്കിയത്. ഇവരുടെ മോചനത്തിനായുള്ള ശ്രമങ്ങൾ പലഭാഗത്തുനിന്ന് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ോചനത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നൈജീരിയൻ കോടതി, ജീവനക്കാർ കുറ്റക്കാരല്ലെന്നും കപ്പൽ മോചിപ്പിക്കാമെന്നും ഉത്തരവിട്ടത്.
English Summary: Malayali shipping crew held in Nigeria reached Kochi