പ്രായപരിധി കടന്നു; കേരള സർവകലാശാലയിലെ 39 യുയുസിമാരെ അയോഗ്യരാക്കും

University-of-Kerala
കേരള സർവകലാശാല
SHARE

തിരുവനന്തപുരം∙ 39 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ (യുയുസി) അയോഗ്യരാക്കാന്‍ കേരള സർവകലാശാല. പ്രായപരിധി കടന്ന യുയുസിമാരെയാണു അയോഗ്യരാക്കുക. കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിജയിച്ചയാളെ മാറ്റി യൂണിവേഴ്സിറ്റിയില്‍ മറ്റൊരാളുടെ പേരു നല്‍കിയ വിഷയം വിവാദമായതിനെ തുടര്‍ന്നാണു സർവകലാശാല നടപടി കടുപ്പിച്ചത്. യുയുസിയായി ജയിച്ച അനഘയ്ക്കു പകരം എസ്എഫ്ഐ നേതാവായിരുന്ന എ. വിശാഖിന്‍റെ പേരാണു സര്‍വകലാശാലയ്ക്കു കൈമാറിയത്.

കാട്ടാക്കട കോളജ് വിവാദത്തിനു പിന്നാലെ യുയുസിമാരുടെ പ്രായപരിധി സംബന്ധിക്കുന്ന കൃത്യവിവരം നൽകാൻ കോളജുകളോട് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിരുന്നു. മുപ്പതോളം കോളജുകൾ ഇതുസംബന്ധിച്ച വിവരം യൂണിവേഴസ്റ്റിക്ക് കൈമാറിയിട്ടില്ല.

English Summary: Thirty nine UUC of Kerala University will be disqualified based on their age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS