കോട്ടയം∙ മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിന്റെ അടിയേറ്റ മധ്യവയസ്ക മരിച്ചു. കോട്ടയം പാലാ തലപ്പലം അമ്പാറയിൽ ഭാർഗവി (48) യാണ് മരിച്ചത്. ഒപ്പം താമസിച്ചിരുന്ന ബിജുമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിജു തന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ ഭാർഗവിയെ ബിജു പാര കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് വിവരം. രണ്ടു വർഷമായി ഇരുവരും ഒരുമിച്ചാണ് താമസം.
English Summary: Woman Beaten to Death in Kottayam Pala