ADVERTISEMENT

കോഴിക്കോട്∙ അന്തരിച്ച ചലച്ചിത്രതാരം മാമുക്കോയയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും വീടുകളിൽ സന്ദർശനം നടത്തി ബിജെപി മുതിർന്ന നേതാവ് മുഖ്താർ അബ്ബാസ് നഖ്‌വി.കേന്ദ്രസർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ചുള്ള ‘സമ്പർക്ക് കാ സമർത്ഥൻ’ പരിപാടികളുടെ ഭാഗമായാണ് സന്ദർശനം.

അരക്കിണറിൽ മാമുക്കോയയുടെ വസതിയിൽ എത്തി മക്കളായ മുഹമ്മദ് നിസാർ, അബ്ദുൾ റഷീദ് എന്നിവരുമായി സംവദിച്ചു. തുടർന്ന് വൈക്കം മുഹമ്മദ് ബഷീറിന്റെ വസതിയിൽ എത്തി മകൻ അനീസ് ബഷീറുമായും കുടുംബാംഗങ്ങളുമായും സൗഹൃദ സംഭാഷണം നടത്തി. 

basheer-home
മുക്താർ അബ്ബാസ് നഖ്‌വി വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിലെത്തിയപ്പോൾ

ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ, സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത്, ദേശീയ കൗൺസിൽ അംഗം കെ.പി. ശ്രീശൻ, മേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്ട്, മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ജനറൽ സെക്രട്ടറി ഷിംജീഷ് പാറപ്പുറം, വൈസ് പ്രസിഡന്റുമാരായ സി. സാബുലാൽ, ഗിരീഷ് പി.മേലേടത്ത്, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അബ്ദുൾ മൻസൂർ, എ.വി. ഷിബീഷ്, യു. സഞ്ജയൻ, ഇ.ടി. പ്രബീഷ്, കെ. ശിവദാസൻ എന്നിവരും നഖ്‌വിക്ക് ഒപ്പമുണ്ടായിരുന്നു.

English Summary: Mukhtar Abbas Naqvi Visits Kozhikode

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com