ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എന്ന നിലയിൽ പി.വി.ശ്രീനിജിന്റെ പ്രവർത്തനം സർക്കാരിനും പാർട്ടിക്കും നാണക്കേടെന്ന് സിപിഎം വിലയിരുത്തൽ. എംഎൽഎയ്ക്കു ജനപ്രതിനിധി എന്ന നിലയിൽ തിരക്കുള്ളതിനാൽ സ്പോര്‍ട്സ് കൗൺസിൽ ചുമതല തടസമാകുമെന്നും അഭിപ്രായം. ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ പ്രവർത്തികളിലും പാർട്ടി നേതൃത്വത്തിനു നീരസമുണ്ട്.

സി.എൻ.മോഹനനും പി.വി.ശ്രീനിജിനും കൂപ്പർ വിവാദ നായകൻ പി.കെ.അനിൽ കുമാറിനും നേരെയുള്ള അതൃപ്തി പൂർണാർഥത്തിൽ പ്രകടമാക്കി എറണാകുളം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തുനിന്നു സി.എൻ.മോഹനനെ നീക്കിയ നേതൃത്വം രൂക്ഷ വിമർശനവും നടത്തി. പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പി.കെ.അനിൽ കുമാറിനെ നീക്കിയതും സി.എൻ.മോഹനന് തിരിച്ചടിയായി. 

അനിൽ കുമാറിന്റെ ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിൽ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്നിട്ടും സി.എൻ.മോഹനന് വീഴ്ച പറ്റിയതായി ആരോപണമുയർന്നു. പാർട്ടി ജില്ലാ സെക്രടറിയ്ക്കെന്തിനാ സംസ്ഥാന യൂണിയന്റെ ഭാരവാഹിത്വം എന്നും പാർട്ടി സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സിഐടിയുവിൽ പ്രവർത്തിക്കുന്ന മുഴുസമയ പ്രവർത്തകനു ചുമതല നൽകാനാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. 

തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പരാജയം സംബന്ധിച്ച റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ഒടുവിലാണ് പെട്രോളിയം ഗ്യാസ് വർക്കേഴ്സ് യൂണിയൻ വിവാദവും ജില്ലാ സ്പോട്സ് കൗൺസിൽ പ്രശ്നവും ചർച്ച ചെയ്തത്. സി.എൻ.മോഹനന്റെ എകപക്ഷീയമായ നിലപാടിനും വ്യക്തി താൽപര്യങ്ങൾക്കും, നിസഹകരണത്തിനും എതിരെയും കമ്മറ്റിയിൽ വിമർശനമുയർന്നു. ജില്ലാ നേതൃത്വം കൂട്ടായ്മയോടെ പ്രവർത്തിക്കണം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ഉപദേശം.

English Summary: CPM against P.V.Sreenijin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com