ADVERTISEMENT

ക്വിറ്റോ (ഇക്വഡോർ)∙ പറക്കുന്ന വിമാനത്തിന്റെ മുൻ വശത്തെ ചില്ല് തകർത്ത് കോക്പിറ്റിൽ പതിച്ച പക്ഷിക്ക് ദാരുണാന്ത്യം. ചില്ല് തകർത്ത് അകത്തേക്കു വീണ പക്ഷിയുടെ ചോര തെറിച്ച് രക്തത്തിൽ കുളിച്ചിരിക്കുന്ന പൈലറ്റിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിലാണ് സംഭവം. ചില്ലു തകർത്ത് അകത്തെത്തിയ പക്ഷിയുടെ പകുതിഭാഗം കോക്പിറ്റിനുള്ളിൽ തൂങ്ങിനിൽക്കുന്നതും വിഡിയോയിൽ കാണാം. 

അപകടത്തിൽപെട്ട വിമാനം പൈലറ്റ് മനഃസാന്നിധ്യം കൈവിടാതെ താഴെയിറക്കി. ഏരിയൽ വാലിയന്റ് എന്നാണ് പൈലറ്റിന്റെ പേരെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്തു. 

‘ഇക്വഡോറിലെ ലോസ് റിയോസ് മേഖലയിൽ പക്ഷിയിടിച്ച് മുൻപിലെ ചില്ല് തകർന്ന വിമാനം, പൈലറ്റ് സുരക്ഷിതമായി താഴെയിറക്കി. അപകടത്തിൽ ഏരിയൽ വാലിയന്റിന് പരുക്കില്ല’ – ഒരാൾ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, അപകടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി.

‘‘ഇതു വളരെ ഭാഗ്യമായി. ഇത്തരത്തിൽ അപകടം സംഭവിച്ച് കാഴ്ച നഷ്ടമായ ഒരു പൈലറ്റിനെ എനിക്കറിയാം’ – ഒരാൾ ട്വിറ്ററിൽ കുറിച്ചു. പക്ഷിയിടിച്ച് കയറി ചോരയിൽ കുളിച്ചിട്ടും മനഃസാന്നിധ്യം കൈവിടാതെ വിമാനം താഴെയിറക്കിയ പൈലറ്റിനെ ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അഭിനന്ദിച്ചത്.

English Summary: Video Shows Pilot Covered In Blood After Bird Smashes Through Windscreen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com