ADVERTISEMENT

പാലക്കാട് ∙ വിഭാഗീയതയില്‍ നടപടിയെടുത്ത് സിപിഎം. പി.കെ.ശശിയെ അനുകൂലിക്കുന്ന 9 പേരെ ഏരിയ കമ്മിറ്റിയില്‍നിന്ന് പുറത്താക്കി. കഴിഞ്ഞ തവണ മത്സരിച്ചതിന്‍റെ പേരിലാണ് ഒഴിവാക്കിയത്. വിഭാഗീയതയുള്ള കമ്മിറ്റികളിൽ നടപടിക്ക് ജില്ലാനേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.

സംസ്ഥാന നേതൃത്വം തന്നെ കണ്ടെത്തിയ, വിഭാഗീയത കൂടുതൽ രേഖപ്പെടുത്തിയ സ്ഥലമാണ് ചെറുപ്പുളശേരി.  ഈ വിഷയത്തിൽ നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. പി.കെ.ശശിക്ക് നിർണായക സ്വാധീനമുള്ള മേഖലയാണിത്. 13 പേരാണ് അന്ന് മത്സരിച്ചത്. അതിൽ 9 പേരെ ഒഴിവാക്കി മറ്റ് 9 പേരെ ഉൾപ്പെടുത്തി ഏരിയാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. 

ജില്ലയിൽ പല ഇടങ്ങളിലായി ഇത്തരം വിഭാഗീയതാ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതിൽ ആദ്യ പടിയായാണ് ചെറുപ്പുളശേരി ഏരിയാ കമ്മിറ്റിയിലെ നടപടി. വരും ദിവസങ്ങളിൽ സമാന നടപടികൾ കൂടുതൽ ഏരിയാ കമ്മറ്റികളിൽ ഉണ്ടാകുമെന്നു ജില്ലാ നേതൃത്വം അറിയിച്ചു.

English Summary: Disciplinary action in Palakkad CPM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com