രവി സിൻഹ പുതിയ റോ മേധാവി; നിയമനം രണ്ട് വർഷത്തേക്ക്

Mail This Article
×
ന്യൂഡൽഹി ∙ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രവി സിൻഹയെ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) മേധാവിയായി നിയമിച്ചു. സാമന്ത് ഗോയലിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണു രവി സിൻഹയെ നിയമിച്ചത്. രണ്ടു വർഷത്തെ കാലാവധിയിലാണ് നിയമനം.
1988 ഐപിഎസ് ബാച്ച് ഛത്തീസ്ഗഡ് കേഡറിലെ ഉദ്യോഗസ്ഥനായ രവി സിൻഹ നിലവിൽ റോ ഉപമേധാവിയാണ്. 2019 ജൂണിലാണ് സാമന്ത് ഗോയലിനെ റോ മേധാവിയായി നിയമിച്ചത്. രണ്ട് വർഷത്തേക്കായിരുന്നു നിയമനം. പിന്നീട് അദ്ദേഹത്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടി. ജൂൺ 30ന് ഗോയലിന്റെ കാലാവധി അവസാനിക്കും. ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ സ്പെഷ്യൽ സെക്രട്ടറിയായിരുന്നു സിൻഹ.
English Summary: IPS officer Ravi Sinha to be the new R&AW Chief
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.