ADVERTISEMENT

ക്വിറ്റോ (ഇക്വഡോർ)∙ മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയശേഷം ശവപ്പെട്ടിയിൽനിന്ന് ‘ഉയിർത്തെഴുന്നേറ്റ’ എഴുപത്തിയാറുകാരി മരിച്ചു. ഏഴുദിവസം ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞശേഷമാണ് ബെല്ല മൊണ്ടോയ മരിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലാണ് സംഭവം.

ഐസിയുവിൽ കഴിയവെ ബെല്ല മൊണ്ടോയയ്ക്ക് പക്ഷാഘാതം സംഭവിക്കുകയായിരുന്നുവെന്ന് ഇക്വഡോർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 16നാണ് അവർ മരിച്ചത്. ‘ഉയിർത്തെഴുന്നേറ്റ’ അതേ സെമിത്തേരിയിൽ എത്തിച്ച് അവരുടെ സംസ്കാരം നടത്തി. കാറ്റെലെപ്സി എന്ന അവസ്ഥയാണ് അവർക്ക് ഉണ്ടായതെന്ന് പ്രാദേശികമാധ്യമങ്ങൾ പറയുന്നു. ബോധം നഷ്ടപ്പെട്ട് ശരീരം ദൃഢമാകുന്ന - ശരീരം സ്തംഭിക്കുന്ന അവസ്ഥയാണിത്.

ജൂൺ ഒൻപതിനാണ് മൊണ്ടോയ ആദ്യം ‘മരിച്ചത്’. പക്ഷാഘാതം ബാധിച്ചാണ് ബെല്ല മൊണ്ടോയയെ അന്ന് ആശുപത്രിയിലെത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതം കൂടി ഉണ്ടായി. ‘ആശുപത്രി അധികൃതർ മരിച്ചുവെന്ന് അറിയിക്കുക മാത്രമല്ല, മരണ സർട്ടിഫിക്കറ്റും തന്നു’– മകൻ ഗിൽബർട്ട് ബാൽബേൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറഞ്ഞിരുന്നു. അന്ന് അഞ്ചുമണിക്കൂറിനുശേഷം ശവപ്പെട്ടിക്കുള്ളിൽ കിടന്ന് അവർ മുട്ടി. ശബ്ദം കേട്ട് പെട്ടി തുറന്നപ്പോൾ അമ്മ കണ്ണുതുറന്നു കിടക്കുന്നതു കണ്ടെന്നാണ് ഗിൽബർട്ട് പറഞ്ഞത്. ‘ഉയിർത്തെഴുന്നേൽപ്പ്’ എന്നാണ് രാജ്യത്തെ മാധ്യമങ്ങൾ ബെല്ലയുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്.

English Summary: Woman Who Knocked On Coffin During Her Funeral Has Died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com