ADVERTISEMENT

കൊച്ചി ∙ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട കൈക്കൂലി കൊടുക്കാത്തതിനാല്‍ വ്യവസായ സംരംഭം തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന് സംരംഭകന്റെ പരാതി. ഇല്ലാത്ത കാരണം നിരത്തി സംരംഭം പൂട്ടിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്നാണ് ആരോപണം. ഇക്കാര്യങ്ങള്‍ നിരത്തി പറവൂര്‍ സ്വദേശി രാജ് കുമാര്‍ മുഖ്യമന്ത്രിക്കും വ്യവസായമന്ത്രിക്കും പരാതി നല്‍കിയെങ്കിലും, വ്യവസായത്തെ പൂര്‍ണതോതില്‍ പിന്തുണയ്ക്കുമെന്നു പറഞ്ഞവര്‍ മൗനം തുടരുകയാണ്.

വ്യവസായമന്ത്രിയുടെ സംരംഭകപിന്തുണ കേട്ട് കടമേറെ എടുത്തിരുന്നു രാജ്കുമാര്‍. വ്യവസായം തുടങ്ങാനുള്ള ഉപകരണങ്ങളും സ്ഥലവും നിര്‍മിതിയും പൂര്‍ത്തിയാക്കി. പക്ഷേ എല്ലാം പ്രവര്‍ത്തന സജ്ജമായ രാജ്കുമാറിന്റെ സ്നാക്സ് നിര്‍മാണ യൂണിറ്റ് ഇനിയും തുടങ്ങാനായില്ല. ഉദ്യോഗസ്ഥരെത്തി സ്ഥലപരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് രാജ്കുമാര്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഓരോ ഘട്ടത്തില്‍ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതനുസരിച്ച് ലീസിനെടുത്ത സ്ഥലത്തിന്റെ അടിയാധാരം വരെ സമര്‍പ്പിച്ചു. എന്നിട്ടൊടുവില്‍ റോഡും ഫാക്ടറിയും തമ്മിലുള്ള അകലം നിയമാനുസൃതമല്ലെന്നു കുറിച്ചതോടെ ആ സംരംഭം പൊളിഞ്ഞു. ഗതികെട്ടപ്പോഴാണ് തന്റെ നിസഹായത വെളിവാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതെന്നു രാജ്കുമാര്‍ പറഞ്ഞു.

English Summary: Industrial enterprise is not allowed to open at Paravur- Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com