ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് കോണ്‍ഗ്രസ് കത്തു നൽകി. പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പ്രസ്താവന നടത്തിയ ഗോവിന്ദന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപമാനവും അവമതിപ്പും ഉണ്ടാക്കിയെന്നു പരാതിയിൽ പറയുന്നു. കോണ്‍ഗ്രസിനെതിരെ കലാപം ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള പ്രസ്താവന ആയതിനാല്‍ ഗോവിന്ദനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ നൽകിയ പരാതിയിൽ പറയുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 153 (എ), 499, 500, 129 (ഒ), കെപി ആക്ട് എന്നിവ പ്രകാരം ഗോവിന്ദനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. കെ.സുധാകരന്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിലോ കോടതി വിചാരണയിലോ തെളിഞ്ഞിട്ടില്ല. ഇക്കാര്യം അറിയാവുന്ന ഗോവിന്ദൻ, കെ.സുധാകരനെയും കെപിസിസിയെയും ഇകഴ്ത്തി കാണിക്കാനും നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കള്ളപ്രസ്താവന സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു. പോക്‌സോ കേസില്‍ കോടതി വിചാരണ നടത്തി ശിക്ഷിച്ച മോന്‍സൻ മാവുങ്കല്‍ പീഡിപ്പിച്ച സമയം, കെ.സുധാകരന്‍ ആ വീട്ടില്‍ ഉണ്ടായിരുന്നതായി പെണ്‍കുട്ടിയുടെ മൊഴിയിലുണ്ടെന്നും മോന്‍സൻ പ്രതിയായ വഞ്ചനാകേസില്‍ രണ്ടാം പ്രതിയായ കെ.സുധാകരനെ പോക്‌സോ കേസിലും ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനമെന്നും പാര്‍ട്ടി സെക്രട്ടറി വാർത്താ സമ്മേളനത്തിൽ പറഞ്ഞായും പരാതിയില്‍ ചൂണ്ടിക്കാട്ടി.

English Summary: Congress' complaint letter to DGP against MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com