ADVERTISEMENT

ന്യൂഡൽഹി∙ പ്രമുഖ ഇന്ത്യൻ റാപ്പർ യോയോ ഹണി സിങ്ങിന് ഗോൾഡി ബ്രാറിന്റെ വധഭീഷണി. കഴിഞ്ഞ ദിവസം ഹണി സിങ്ങിനും അദ്ദേഹത്തിന്റെ ജീവനക്കാർക്കുമാണ് രാജ്യാന്തര നമ്പറിൽനിന്നു ഗോൾഡി ബ്രാർ എന്നു പരിചയപ്പെടുത്തിയശേഷം വധഭീഷണി ലഭിച്ചത്.

താനും കുടുംബവും ഭയത്തിലാണെന്നു വ്യക്തമാക്കിയ ഹണി സിങ്ങ്, ഡൽഹി പൊലീസിൽ പരാതി നൽകി. ഇദ്ദേഹത്തിനു ലഭിച്ച ശബ്ദ സന്ദേശം സഹിതമാണു പരാതി നൽകിയത്. എന്നാൽ, ഗോൾഡി ബ്രാർ ആണ് ഭീഷണിപ്പെടുത്തിയെന്നതിനു സ്‌ഥീരികരണമില്ലെന്നു പൊലീസ് വ്യക്തമാക്കി. സിദ്ധു മുസവാലെയുടെ കൊലയിലും ഗോൾഡി ബ്രാറിനെതിരെ ആരോപണമുണ്ട്. സംഭവത്തിൽ സ്‌പെഷൽ സെൽ അന്വേഷണം തുടങ്ങി.

English Summary: Honey Singh gets death threat from Goldy Brar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com