ADVERTISEMENT

ന്യൂഡൽഹി∙ കോവിൻ വിവരച്ചോർച്ചയിൽ ബിഹാർ സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ടെലിഗ്രാം ബോട്ടിൽ വിവരങ്ങൾ അപ്‍ലോഡ് ചെയ്തത് ഇയാളെന്നാണ് സൂചന. ബിഹാറിലെ ആരോഗ്യപ്രവർത്തകയാണ് ഇയാളുടെ അമ്മ. കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്.

കോവിഡ്–19 വാക്സീൻ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആധാർകാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ വ്യക്തികൾ കോവിൻ പോർട്ടലിൽ നൽകിയിരുന്നു. രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും  ഇത്തരം സ്വകാര്യ വിവരങ്ങൾ ടെലിഗ്രാം വഴി ചോർന്നതായി സൗത്ത് ഏഷ്യ ഇൻഡക്സാണ് കണ്ടെത്തിയത്. എന്നാൽ പ്രസ്തുത അക്കൗണ്ടുകൾ ഇപ്പോൾ പ്രവർത്തനരഹിതമാണെന്നും സൗത്ത് ഏഷ്യ ഇൻഡക്സ് റിപ്പോർട്ട് ചെയ്തിരുന്നു.

English Summary: Delhi police arrested Bihar native on data leak in Cowin Portal 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com