ADVERTISEMENT

മുംബൈ ∙ കാലവര്‍ഷം ശക്തമായതോടെ നഗരത്തിന്‍റെ പലഭാഗത്തും വെള്ളക്കെട്ട്. ഗാഡ്കോപ്പറില്‍ കെട്ടിടം തകര്‍ന്നുവീണു. രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മഹാരാഷ്ട്രയുടെ തീരദേശ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. 

താഴ്ന്ന പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ പലയിടത്തും വെള്ളക്കെട്ടില്‍ മുങ്ങി. കഴിഞ്ഞദിവസം ശിവാജിനഗറില്‍ മാന്‍ഹോള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് തൊഴിലാളികള്‍ മരിച്ചു. പലയിടത്തും മരംവീണും മേല്‍ക്കൂര തകര്‍ന്നുവീണും അപകടങ്ങളുണ്ടായി. വെള്ളക്കെട്ട് രൂക്ഷമായ അന്ധേരി സബ്‌വേ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ സ്ഥിതി വിലയിരുത്തി.

തീരദേശ ജില്ലകളില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. റായ്‌ഗഡ്, രത്നഗിരി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മുംബൈയിലും താനെ, പാല്‍ഘര്‍, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് കാലവര്‍ഷത്തിന്‍റെ വരവ് രണ്ടാഴ്ചയോളം വൈകിയത്.

English Summary: Heavy Rain lashes in Mumbai- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com