ADVERTISEMENT

പാലക്കാട് ∙ മുതിർന്ന നേതാവും മുൻ എംഎൽഎയുമായ പി.കെ.ശശിയെ സിപിഎം തരംതാഴ്ത്തി. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയ ശശിയെ ജില്ലാ കമ്മിറ്റിയിലേക്കാണു തരം താഴ്ത്തിയത്. ജില്ലയിലെ വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്നാണു നടപടി. നിലവിൽ കെടിഡിസി ചെയർമാനാണ് ഇദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി പരാതിയിൽ നടപടി പിന്നീട് സ്വീകരിക്കും. ശശിക്കെതിരെ വീണ്ടും അന്വേഷണം നടത്താൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെ സിപിഎം മുൻപ് ചുമതലപ്പെടുത്തിയിരുന്നു. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കട്ടെ എന്ന നിലപാടാണ് ആദ്യം സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്.

English Summary: CPM take action against PK Sasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com