ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് സ്റ്റേറ്റ് വിസിറ്റിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വാർത്താ സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയ്ക്കെതിരായ സൈബറാക്രമണത്തെ അപലപിച്ച് വൈറ്റ് ഹൗസ്. ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ചാണു മോദിയോടു വാൾ സ്ട്രീറ്റ് ജേണലിലെ ജേണലിസ്റ്റായ സബ്രിന സിദ്ദിഖി ആരാഞ്ഞത്.

‘‘മാധ്യമപ്രവർത്തകയ്ക്ക് എതിരായ സൈബറാക്രമണത്തെപ്പറ്റി ഞങ്ങൾ അറിഞ്ഞിരുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല. ഏതു സാഹചര്യത്തിലും എവിടെയും ജേണലിസ്റ്റുകൾക്കെതിരായ എല്ലാത്തരം അതിക്രമങ്ങളെയും വൈറ്റ് ഹൗസ് അപലപിക്കുന്നു. മാധ്യമപ്രവർത്തകരെ ആക്രമിക്കുന്നതു ജനാധിപത്യത്തിന്റെ അടിസ്ഥാനമൂല്യങ്ങൾക്ക് എതിരാണ്’’– നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോഓർഡിനേറ്റർ ഫോർ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ജോൺ കിർബി വ്യക്തമാക്കി.

ജൂൺ 23ന് വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിലാണു പ്രധാനമന്ത്രി മോദിയോടു സബ്രിന ചോദ്യം ചോദിച്ചത്. ‘‘ഇന്ത്യയിൽ ന്യൂനപക്ഷങ്ങളോടു വിവേചനമില്ല. ഭരണഘടന അധിഷ്ഠിതമാക്കി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ ജാതി–മത–ലിംഗ വേർതിരിവില്ലാതെയാണു നയങ്ങൾ നടപ്പാക്കുന്നത്’’ എന്നായിരുന്നു മോദിയുടെ മറുപടി. കാലാവസ്ഥാമാറ്റം നേരിടാൻ ഇരുരാജ്യങ്ങളും കൈക്കൊള്ളുന്ന നടപടികളെക്കുറിച്ചും നേതാക്കളോടു മാധ്യമസമ്മേളനത്തിൽ ചോദ്യങ്ങളുണ്ടായി.

English Summary: Unacceptable: White House after journalist harassed over question on minorities to PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com