ADVERTISEMENT

പൊന്നാനി (മലപ്പുറം) ∙ എലിപ്പനി ബാധിച്ച് അച്ഛനും മകനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരിച്ചു. പൊന്നാനി പള്ളപ്രം കളരിക്കൽ വാസു(70), മകൻ സുനിൽകുമാർ(44) എന്നിവരാണ് മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നു പൊന്നാനി താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ച സുനിൽകുമാർ 23ന് മരിച്ചു. തൊട്ടുപിന്നാലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വാസു 28ന് മരിച്ചു. സ്രവപരിശോധനാഫലം ലഭിച്ചശേഷം ഇന്നലെയാണ് ആരോഗ്യവകുപ്പ് ഇരുവർക്കും എലിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. രണ്ടുപേരും കൃഷിക്കാർ ആയിരുന്നു. ജില്ലയിൽ ഈ മൺസൂൺ സീസണിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന എലിപ്പനി മരണമാണിത്. മാളുവാണ് വാസുവിന്റെ ഭാര്യ. ഷീലയാണ് സുനിലിന്റെ ഭാര്യ. സുനിലിന്റെ മകൾ: ദിയ. സഹോദരൻ: ഷാജി. 

 

മൃഗങ്ങളെ പരിപാലിക്കുന്നവർ, കൃഷിക്കാർ, മലിനജലവുമായി സമ്പർക്കമുണ്ടാകാൻ സാധ്യതയുള്ള ജോലികൾ ചെയ്യുന്നവർ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണമെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.

 

English Summary: Leptospirosis Death In Malappuram

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com