ADVERTISEMENT

മുംബൈ∙ ഉദ്ധവ് താക്കറെ നേതൃത്വം നൽകുന്ന ശിവസേനയ്‌ക്കു തിരിച്ചടിയായി ആദിത്യ താക്കറെയുടെ വിശ്വസ്തൻ രാഹുൽ കനാൽ ഏക്നാഥ് ഷിൻഡെ വിഭാഗത്തോടു ചേരുന്നു. ഞായറാഴ്ച ഷിൻഡെയുടെ ശിവസേനയിൽ രാഹുൽ അംഗത്വം സ്വീകരിക്കും. 

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ(ബിഎംസി) അഴിമതികൾക്കെതിരെ ആദിത്യ താക്കറെ പ്രതിഷേധ മാർച്ച് നയിക്കുന്ന ദിവസമാണ് രാഹുൽ കനാൽ എതിർചേരിയിൽ ചേരുന്നത്. ആദിത്യയുടെ നേതൃത്വത്തിലുള്ള യുവ സേനയുടെ സജീവ പ്രവർത്തകനായിരുന്നു രാഹുൽ കനാൽ. എന്നാല്‍, ഇതിലെ തർക്കങ്ങളെത്തുടർന്നു യുവസേനയിൽനിന്ന് രാജിവച്ചിരുന്നു.

യുവസേന ഭാരവാഹികളെ ശിവസേന സസ്‌പെൻഡ് ചെയ്തതു ദുഖകരമാണെന്നു കഴിഞ്ഞ ദിവസം രാഹുൽ ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പാർട്ടിവിടുന്നത്. കഴിഞ്ഞ വർഷം ജൂണിലാണ് അഭിപ്രായഭിന്നതകളെ തുടർന്നു ശിവസേന പിളർന്നത്. 

English Summary: Aaditya Thackeray's Aide to join team Shinde

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com