ADVERTISEMENT

കൊച്ചി∙ തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ രാജിവച്ചു. കോൺഗ്രസിലെ ധാരണപ്രകാരം രാധാമണി പിള്ളയെ അധ്യക്ഷയാക്കാനാണു രാജി. അജിതയ്ക്കെതിരെ കോൺഗ്രസ് വിമതരുടെ പിന്തുണയോടെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം 15നു ചർച്ച ചെയ്യാനിരിക്കെയാണു രാജി. അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ഏകാധിപത്യവും വച്ചുപുലർത്തുന്ന അജിത തങ്കപ്പനെ നീക്കണമെന്നായിരുന്നു അവിശ്വാസ പ്രമേയത്തിൽ പറയുന്നത്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള  തിയതി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ വൈകാതെ പ്രഖ്യാപിക്കും. 

 

ഇതിനിടെ 5 കോൺഗ്രസ് വിമതർ കഴിഞ്ഞ ദിവസം എൽഡിഎഫ് പാളയത്തേക്കു പോയതിനാൽ യുഡിഎഫിനു ഭൂരിപക്ഷം നഷ്ടമായ സ്ഥിതിയാണു നിലവിലുള്ളത്. ചെയർമാൻ സ്ഥാനത്തേക്ക് ഓമന സാബുവിനെയാണ് എൽഡിഎഫും വിമതരും ചേർന്നു മത്സരിപ്പിക്കുക. വൈസ് ചെയർമാൻ സ്ഥാനം മൂന്നു വിമതർക്കു വീതംവച്ചു നൽകും. ആദ്യ 9 മാസം അബ്ദു ഷാന, അടുത്ത 9 മാസം ഇ.പി. കാദർകുഞ്ഞ്, ശേഷിക്കുന്ന കാലയളവു ഷാജി പ്ലാശേരി എന്നിങ്ങനെയാകും വീതംവയ്പ്. മറ്റൊരു വിമതനായ പി.സി. മനൂപ് പദവികളിൽ താൽപര്യമില്ലെന്ന് അറിയിച്ചു.

 

English Summary: Thrikkakara Municipality chairperson Ajitha Thankappan resigned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com