ADVERTISEMENT

ന്യൂഡൽഹി ∙ ഗൾഫ് വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെടാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ഗൾഫ് രാജ്യങ്ങളിൽനിന്നു കേരളത്തിലേക്കു വിമാനകമ്പനികൾ നീതീകരണമില്ലാത്ത നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂർ പ്രകാശ് എംപി നൽകിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നൽകിയ മറുപടിയിലാണു പ്രവാസികളെ കയ്യൊഴിയുന്ന നിലപാട് സർക്കാർ സ്വീകരിച്ചത്. 

അവധിക്കാലത്തെ യാത്രാതിരക്കും വിമാന ഇന്ധന വിലയിലെ വർധനയുമാണ് ഉയർന്ന നിരക്കിന് കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്. കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കു കത്തയച്ചിരുന്നു. ഓണം സീസൺ പ്രവാസികൾ ധാരാളമായി കേരളത്തിലേക്കു വരുന്ന സമയമാണ്.

ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾക്കും കനത്ത ആഘാതമാണ് നിരക്ക് വർധന. കുതിച്ചുയരുന്ന വിമാന നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവയ്ക്കുന്ന സാഹചര്യമാണ്. അതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽനിന്നു പ്രത്യേക ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.

English Summary: We cannot intervene in rising Gulf air fare says Central Govt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com