ADVERTISEMENT

ഗിൽജിത്–ബാൾട്ടിസ്ഥാൻ∙ പാക്കിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖല ട്വിറ്ററിൽ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനുകീഴിൽ കാണിക്കുന്നതായി പാക്ക് മാധ്യമമായ ദ് ഡോൺ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെനിന്നു ട്വീറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു കശ്മീർ എന്നു കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

പാക്ക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സന്ദർശിക്കാനാവുന്നില്ലെന്നു നിരവധിപ്പേർ പരാതിപ്പെട്ടതിനെത്തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. ഇന്ത്യയിൽനിന്ന് ഈ അക്കൗണ്ട് സന്ദർശിക്കാനാവില്ലെന്ന സന്ദേശമാണ് ഉപയോക്താക്കൾക്കു ലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ പാക്ക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിലക്ക് നേരിടുന്നുണ്ട്. 

അതേസമയം, വാർത്ത അടിസ്ഥാനരഹിതമാണെന്നു പാക്ക് അധികൃതർ പ്രതികരിച്ചു. ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖലയിൽ ഇന്റർനെറ്റിനോ മറ്റ് മാധ്യമങ്ങൾക്കോ വിലക്കില്ല, സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽനിന്ന് ആളുകൾ പിന്തിരിയണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.

English Summary: Report says Twitter Relocates Gilgit-Baltistan Users to Jammu & Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com