ADVERTISEMENT

മാവേലിക്കര∙ സ്വാതന്ത്ര്യ സമരസേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ.ഗംഗാധരപ്പണിക്കർ (102) അന്തരിച്ചു. സാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിനു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അധ്യാപകനായിരുന്ന ഇദ്ദേഹം, മഹാത്മ ഗാന്ധി മാവേലിക്കര തട്ടാരമ്പലത്തിൽ എത്തിയപ്പോൾ നേരിട്ടു കണ്ടതിന്റെ ഓർമകൾ പങ്കുവച്ചിരുന്നു.

മാവേലിക്കര പുന്നമൂട് അരിയെന്നു പറമ്പിൽ കുഞ്ഞുകുഞ്ഞു പണിക്കരുടെയും കൊച്ചുചാനട്ടിയുടെയും മകനായി 1921ലായിരുന്നു ജനനം. ബ്രിട്ടിഷ് ഇന്ത്യൻ ആർമിയിൽ ഹവിൽദാർ ക്ലർക്കായും ലക്ഷദ്വീപിൽ അധ്യാപകനായും പ്രവർത്തിച്ചു.

കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് സെക്രട്ടറി, വൈസ് പ്രസിഡന്റ്, മാവേലിക്കര ടി.കെ. മാധവൻ സ്മാരക എസ്എൻഡിപി യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്, എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം, ഗവ. സെർവന്റ് സഹകരണ സംഘം പ്രസിഡന്റ്, സർവീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

English Summary: Freedom Fighter K Gangadhara Panicker Dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com