ADVERTISEMENT

കൊച്ചി∙ മുസ്‌ലിം ലീഗും സിപിഎമ്മും ഒന്നിച്ചതോടെ തൃക്കാക്കര നഗരസഭയിൽ വൈസ് ചെയർമാനെതിരായ അവിശ്വാസം പാസായി. മുസ്‌ലിം ലീഗ് പ്രതിനിധി എ.എ. ഇബ്രാഹിം കുട്ടിക്കെതിരായ അവിശ്വാസപ്രമേയമാണ് പാസായത്. ഇതിനു പിന്നാലെ നഗരസഭയിൽ വൈസ് ചെയർമാന്റെ ബോർഡ് കീറി എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ഭരണകക്ഷിയായ കോൺഗ്രസ് അവിശ്വാസപ്രമേയത്തിൽ നിന്നും വിട്ടുനിന്നു.

ഇടതുമുന്നണിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് ലീഗ് അംഗങ്ങളും മൂന്ന് സ്വതന്ത്രരും പ്രമേയത്തെ പിന്തുണച്ചു. അവിശ്വാസത്തിന് ആകെ 23 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിട്ടും വൈസ് ചെയർമാനായിരുന്ന എ.എ. ഇബ്രാഹിംകുട്ടി രാജിവെക്കാത്തതിനെ  തുടർന്നാണ് ലീഗ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചത്. നഗരസഭയിൽ എൽഡിഎഫ് 17 യുഡിഎഫ് 21 സ്വതന്ത്രർ 5 എന്നിങ്ങനെയാണ് കക്ഷിനില

English Summary: Thikkakara Municiplaity No Trust Motion aginst Vice Chairman Passed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com