ADVERTISEMENT

ന്യൂഡൽഹി/ മുംബൈ ∙ ഡൽഹിയിലും മുംബൈയിലും കനത്ത മഴയെത്തുടർന്ന് നിരവധിയിടങ്ങളിൽ വെള്ളം കയറുകയും നാശനഷ്ടങ്ങൾ റിപ്പോർട്ടു ചെയ്യുകയും ചെയ്തു. റോഡിൽ വെള്ളം കയറിയതോടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടു. തലസ്ഥാനത്ത് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും നാശം വിതച്ചു.  നോയിഡയിൽ സ്കൂളുകൾക്ക് അവധിയാണ്. യമുനയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിലാണ്.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മുംബൈയിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ചൊവ്വാഴ്ച രാത്രി മരം കടപുഴകി ബസിനു മുകളിൽ വീണെങ്കിലും ആളപായമില്ല. മഹാരാഷ്ട്രയിലെ റായ്ഗഡ്, പുണെ, സത്താറ, രത്നഗിരി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ, പാൽഘർ, താനെ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്.

English Summary: Heavy rains lash Delhi-NCR, Mumbai: IMD issues rain alert in several states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com