ADVERTISEMENT

നാഗ്പുർ∙ ബാനറുകൾ സ്ഥാപിച്ചും ആട്ടിറച്ചി വിതരണം ചെയ്തും അല്ല, ജനങ്ങളുമായി വിശ്വാസവും സ്നേഹവും വളർത്തിയെടുത്താണ് തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. നാഗ്പുരിൽ നടന്ന മഹാരാഷ്ട്ര സ്റ്റേറ്റ് ടീച്ചേഴ്‌സ് കൗൺസിന്റെ (എംഎസ്‌ടിസി) ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ കിലോ ആട്ടിറച്ചി വോട്ടർമാർക്കിടയിൽ വിതരണം ചെയ്തിട്ടും താൻ തിരഞ്ഞെടുപ്പിൽ തോറ്റ കാര്യവും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. വോട്ടർമാർ മിടുക്കരാണെന്നും എല്ലാ സ്ഥാനാർഥികളിൽ നിന്നും പാരിതോഷികം സ്വീകരിക്കുമെന്നും എന്നാൽ അവർക്ക് ശരിയെന്ന് തോന്നുന്ന സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘സ്ഥാനാർഥികൾ പലപ്പോഴും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് പോസ്‌റ്ററുകൾ ഒട്ടിച്ചും പാരിതോഷികങ്ങൾ നൽകിയുമാണ്. പക്ഷേ, അത്തരം തന്ത്രങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരിക്കൽ ഒരു പരീക്ഷണം നടത്തി. ഓരോ കിലോ ആട്ടിറച്ചി വോട്ടർമാർക്ക് വിതരണം ചെയ്തു. എന്നാൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. വോട്ടർമാർ വളരെ മിടുക്കരാണ്’’ - അദ്ദേഹം പറഞ്ഞു. 

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യം വിവരിച്ച അദ്ദേഹം, രാഷ്ട്രീയക്കാർ ജനങ്ങൾക്കിടയിൽ വിശ്വാസം ഉണ്ടാക്കിയാൽ, ബാനറുകളും പോസ്റ്ററുകളും സ്ഥാപിക്കാതെ തിരഞ്ഞെടുപ്പിൽ ജയിക്കാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പ്രലോഭനങ്ങൾ നൽകുന്നതിനു പകരം ജനങ്ങളുടെ ഹൃദയത്തിൽ വിശ്വാസവും സ്നേഹവും ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: I once distributed 1 kg mutton among voters, But lost the election: Nitin Gadkari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com