ADVERTISEMENT

ന്യൂ‍ഡൽഹി∙ കേന്ദ്രമന്ത്രിയെ അശ്ലീല വിഡിയോകോൾ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കേന്ദ്രമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലിനെ വിഡിയോ കോൾ വിളിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെയാണു പിടികൂടിയതെന്നു ഡൽഹി പൊലീസ് അറിയിച്ചു.

വാട്സാപ്പിൽ വിഡിയോ കോൾ വന്നപ്പോൾ പ്രഹ്ലാദ് ഫോൺ എടുത്തെന്നും ഉടനെ രതിചിത്രം പ്ലേ ചെയ്യാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. രതിചിത്ര ദൃശ്യങ്ങൾ കണ്ടതോടെ കേന്ദ്രമന്ത്രി ഉടൻ കോൾ റദ്ദാക്കി ഫോൺ താഴെ വച്ചു. ഉടനെ മറ്റൊരു നമ്പറിൽനിന്ന് കോൾ വരികയും മന്ത്രിയുൾപ്പെട്ട രതിചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു.

കേന്ദ്രമന്ത്രി വിവരം പൊലീസിനെ അറിയിച്ചു. ജൂണിൽ നടന്ന സംഭവം ഇപ്പോഴാണു പുറത്തറിയുന്നത്. സൈബർ വിദഗ്ധരുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ രാജസ്ഥാൻ സ്വദേശികളാണെന്നു മനസ്സിലായി. സംഭവത്തിൽ മുഹമ്മദ് വക്കീൽ, മുഹമ്മദ് സാഹിബ് എന്നിവരെ ഡൽഹി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണം തുടരുകയാണെന്നു പൊലീസ് വ്യക്തമാക്കി.

English Summary: 2 Arrested For Trying To Blackmail Union Minister By Playing Porn On Video Call

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com