ADVERTISEMENT

കൊച്ചി∙ രാജ്യത്തിന്റെ തദ്ദേശ നിർമിത വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയായ പത്തൊൻപതുകാരനാണു മരിച്ചത്. പുലർച്ചെയാണു മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുടെ പേരു നാവികസേന പുറത്തുവിട്ടിട്ടില്ല.

ആത്മഹത്യയാണെന്നാണു പ്രാഥമിക നിഗമനമെന്നും അന്വേഷണം പ്രഖ്യാപിച്ചതായും നാവികസേന അറിയിച്ചു. അസ്വാഭാവിക മരണത്തിനു ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വർഷ സർവീസിനായി കൊച്ചിൻ ഷിപ്‌യാഡിലാണു ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്.

English Summary: Sailor found hanged in INS Vikrant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com