ADVERTISEMENT

പട്ന∙ ബിഹാറിലെ പട്‌നയിൽ മരിച്ചുവെന്ന് മാതാപിതാക്കൾ കരുതിയ മകൻ ഏഴ് വർഷത്തിനു ശേഷം തിരിച്ചെത്തി. ഏഴ് വർഷം മുൻപ് വീട്ടിൽനിന്ന് ഒളിച്ചോടിയ ബിഹാരി റായ് ആണ് തിരിച്ചെത്തിയത്. വീടുവിട്ട‌ശേഷം ഇയാൾ മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. അശ്രാന്തപരിശ്രമം നടത്തിയിട്ടും മകനെ കണ്ടെത്താനും മാതാപിതാക്കൾക്കും കഴിഞ്ഞില്ല. തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം മകന്റെ അന്ത്യകർമങ്ങളും നടത്തി.

വിടുവിട്ടിറങ്ങിയതിനു പിന്നാലെ, അപകടത്തിൽപെട്ട് ആശുപത്രിയിൽ എത്തിയ ബിഹാരി റായിയെ ഡൽഹിയിലെ ഒരു സ്ഥാപനം കൂട്ടിക്കൊണ്ടുപോയി. ബിഹാരി അവിടെ താമസക്കാരനായി. ഇതിനിടെ, ബിഹാരിയുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനായി സ്ഥാപനത്തിലെ അധികൃതർ, ബിഹാരിയുടെ ഫോട്ടോ സഹിതം ഇയാളുടെ ഗ്രാമത്തിലെ പഞ്ചായത്ത് തലവനുമായി ബന്ധപ്പെട്ടു. തുടർന്ന് പഞ്ചായത്ത് തലവൻ ബിഹാരിയെ കുടുംബത്തോടൊപ്പം കൂട്ടിയോജിപ്പിക്കാൻ പണം നൽകുകയും ഡൽഹിയിൽനിന്നുള്ള യാത്രാസൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. 

വീടുവിട്ടിറങ്ങുമ്പോൾ ഇയാൾക്ക് 30 വയസ്സായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. പോകുന്നതിന് മുൻപ് ഭാര്യ മരിച്ചിരുന്നു.

English Summary: Parents perform missing son's last rites, he returns home after 7 years in Bihar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com