ADVERTISEMENT

ന്യൂഡൽഹി∙ ഗണപതി ഭഗവാനെ അവഹേളിച്ചതിൽ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റെയും സ്പീക്കർ എ.എൻ.ഷംസീറിന്റെയും നിലപാട് ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണു സിപിഎം മുന്നോട്ടുപോകുന്നത്. ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവ വിശ്വാസത്തിൽ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

‘‘സ്പീക്കറുടെ മതത്തിന്‍റെ കാര്യം വരുമ്പോൾ നിലപാട് മറിച്ചാണ്. സയന്‍റിഫിക് ടെംപർ ഒരു മതത്തിൽ മാത്രം പോരാ. ‘വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണ ഗുരുദേവൻ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ? എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾ അമർഷം പ്രകടിപ്പിച്ചിട്ടും സിപിഎം മുഖവിലയ്‌ക്കെടുത്തില്ല.

തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയണം. ഈ സ്പീക്കറുടെ കീഴിൽ നിയമസഭാ സമ്മേളനത്തിനു കോൺഗ്രസ് സഹകരിക്കുമോ? ക്ഷേത്രങ്ങളെ ആർഎസ്എസ് ആയുധശാലകളാക്കുന്നുവെന്നു കുപ്രചാരണം നടത്തി സംഘത്തെ കടന്നാക്രമിച്ചവർ പോപ്പുലർ ഫ്രണ്ടിന്‍റെ ആയുധസംഭരണശാലയോടു കണ്ണടച്ചു. കേരളം ഭരിച്ചവർ ഗ്രീൻവാലിയിൽ കൈക്കൊണ്ട നിലപാട് നമ്മൾ കണ്ടതാണ്’’– വി.മുരളീധരൻ പറഞ്ഞു.

English Summary: Union Minister V Muraleedharan Calls Speaker AN Shamseer's Stance on Lord Ganesha's Insult a Challenge to Hindus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com