ADVERTISEMENT

ന്യൂഡൽഹി ∙ കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ ‘മിത്ത് പരാമർശത്തില്‍’ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂർ. താൻ ഗണേശ ഭക്തനാണ്. ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനോടായിരുന്നു വിയോജിപ്പെന്നും അദ്ദേഹം പറഞ്ഞു. മിത്ത് വിവാദത്തിനു പിന്നാലെ ശശി തരൂരിന്റെ പഴയ അഭിമുഖം പ്രചരിച്ചിരുന്നു.

‘‘പ്ലാസ്റ്റിക് സർജറിയുമായി ഗണപതിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരതമ്യം ചെയ്തതു ശാസ്ത്രത്തിന് എതിരാണ്. ആ നിലപാടിൽ മാറ്റമില്ല. ഗണപതിയുടേതു പ്ലാസ്റ്റിക് സർജറിയല്ല. നിലവിലെ വിവാദവുമായി തന്‍റെ പഴയ പ്രസ്താവന കൂട്ടിക്കുഴയ്ക്കരുത്. പ്ലാസ്റ്റിക് സർജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്.

പ്ലാസ്റ്റിക് സർജറി വിവാദത്തിലൂടെ ഇന്ത്യയുടെ മുൻകാല നേട്ടങ്ങളുടെ മൂല്യം കുറയും. പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ട് ദൈവത്തെ കൊണ്ടുവരേണ്ടതില്ല. ആനയുടെ തലയും മനുഷ്യന്‍റെ ഉടലും ഒരിക്കലും ഒരുമിച്ചു വരില്ല. അതൊരു സങ്കല്‍പമാണ്. മറ്റു മതങ്ങളിലുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണ് നല്ലത്’’– തരൂർ വ്യക്തമാക്കി.

English Summary: Congress leader Shashi Tharoor clarifies his stand on AN Shamseer's myth controversy.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com