ADVERTISEMENT

ഒർലാൻഡോ ∙ യുഎസിലെ ഒർലാൻഡോയിൽ റോളർ കോസ്‌റ്റർ റൈ‍‍ഡിൽനിന്നും വീണ് ആറു വയസ്സുകാരന് ഗുരുതര പരുക്ക്. ഓഗസ്റ്റ് മൂന്നിന് ഫൺ സ്പോട്ട് അമേരിക്ക തീം പാർക്കിലായിരുന്നു അപകടം. റോളർ കോസ്റ്റർ റൈഡിന്റെ ട്രാക്കിലാണു കുട്ടിയെ കണ്ടെത്തിയത്. ഉടനടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും അന്വേഷണം നടക്കുന്നതായും ഓസ്സിയോള കൗണ്ടി വക്താവ് മാർക് പിനോ പറഞ്ഞു. 

അപകടത്തെ തുടർന്ന് റോളർ കോസ്റ്റർ പ്രവർത്തനം നിർത്തി. ഉദ്യോഗസ്ഥർ പാർക്കിലെത്തി പരിശോധന നടത്തി. എന്തെങ്കിലും പ്രശ്നങ്ങൾ റോളർ കോസ്റ്ററിന് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് തീം പാർക്ക് വ്യക്തമാക്കി. സമാനമായ മറ്റൊരു സംഭവം ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയേ റോളർ കോസ്റ്റർ വീണ്ടും പ്രവർത്തനം ആരംഭിക്കുവെന്നു പാർക്ക് അധികൃതർ പറഞ്ഞു.

English Summary: Boy injured after he fell from Roller Coaster in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com