ADVERTISEMENT

ന്യൂഡൽഹി ∙ റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് സമാധാനപരമായ പരിഹാരം തേടി സൗദി അറേബ്യയിൽ ചേർന്ന രാജ്യാന്തര യോഗത്തിൽ പങ്കെടുത്ത് ഇന്ത്യയും. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനാണ് ജിദ്ദയിലെ ദ്വിദിന കോൺഫറൻസിനു മുൻകൈ എടുത്തത്.

റഷ്യയ്ക്കു ക്ഷണമില്ലാതിരുന്ന യോഗത്തിൽ നാൽപതോളം രാജ്യങ്ങളിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുത്തെന്നാണു റിപ്പോർട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലായിരുന്നു ഇന്ത്യയുടെ പ്രതിനിധി. യുദ്ധം തുടങ്ങിയതു മുതൽ‌ റഷ്യയുമായും യുക്രെയ്നുമായും ഇന്ത്യ ബന്ധപ്പെടുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നതായും ഡോവൽ പറഞ്ഞു.

‘‘റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷത്തിന്റെ തുടക്കം മുതൽ ശാശ്വത പരിഹാരത്തിനു ശ്രമിക്കുന്ന രാജ്യമാണ് ഇന്ത്യ. അങ്ങനെയൊരു പരിസമാപ്തിയുണ്ടായാൽ അതിൽപ്പരം സന്തോഷവും സംതൃപ്തിയും ഇന്ത്യയ്ക്കു ലഭിക്കാനില്ല. ചർ‌ച്ചയും നയതന്ത്രവും പ്രോത്സാഹിപ്പിക്കണമെന്നും സമാധാനത്തിന് അതുമാത്രമെ വഴിയുള്ളൂ എന്നുമാണ് ഇന്ത്യയുടെ നിലപാട്.’’– ഡോവൽ വ്യക്തമാക്കി.

പരിഹാരം റഷ്യയ്ക്കും യുക്രെയ്നും സ്വീകാര്യമാകണമെന്നും ഡോവൽ കൂട്ടിച്ചേർത്തു. നേരത്തേ, ജപ്പാനിൽ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി  കൂടിക്കാഴ്ച നടത്തിയിരുന്നു. സംഘർഷത്തിന് അയവുവരുത്താൻ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്നു മോദി ഉറപ്പു നൽകുകയും ചെയ്തു.

English Summary: "Nothing Will Give India More Happiness Than...": Ajit Doval On Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com