ADVERTISEMENT

ഇംഫാൽ∙ മെയ്തെയ് വനിതകളുടെ നേതൃത്വത്തിൽ നടന്ന വ്യാപക പ്രക്ഷോഭങ്ങൾക്കു പിന്നാലെ മണിപ്പുരിൽ അസം റൈഫി‍ൾസിനെ പിൻവലിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് ഇതുസംബന്ധിച്ചു മണിപ്പുർ എഡിജിപി ഉത്തരവ് പുറപ്പെടുവിച്ചത്. അസം റൈഫിൾസിനെ ‌പിൻവലിക്കുന്നതായും പകരം പൊലീസിനെയും സിആർപിഎഫിനെയും ഇവിടെ വിന്യസിക്കുമെന്നുമാണ് ഉത്തരവിലുള്ളത്. ബിഷ്ണുപുർ ജില്ലയിലെ പ്രധാന ചെക്പോയിന്റായ മൊയിരാങ് ലാംഖായിൽ സിആർപിഎഫിനെ വിന്യസിച്ചു.

മണിപ്പുരിലെ താഴ്‍വരകളില്‍ കഴിയുന്നവർക്കു നേരെ അസം റൈഫിൾസ് വലിയ അക്രമങ്ങൾ അഴിച്ചുവിടുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. കുക്കി ഗോത്രവിഭാഗക്കാരെ സഹായിക്കുന്ന നിലപാടാണ് അസം റൈഫിൾസ് സ്വീകരിക്കുന്നതെന്നും മണിപ്പുരി വനിതകൾക്കെതിരെ രാസവസ്തുക്കൾ ഉപയോഗിക്കുന്നുവെന്നും മെയ്‍രാ പെയ്ബികൾ എന്നറിയപ്പെടുന്ന മെയ്തെയ് വനിതകൾ ആരോപിച്ചിരുന്നു. മണിപ്പുർ കലാപത്തിന്റെ ആരംഭം മുതൽ തെരുവിലിറങ്ങിയ മെയ്‍രാ പെയ്ബികളാണ് ഇംഫാൽ താഴ്‍വരയിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയത്. 

English Summary: Assam Rifles was withdrawn from Manipur 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com