ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി അച്ചടക്കം ലംഘിച്ചെന്നാരോപിച്ച് എംഎൽഎ തോമസ് കെ. തോമസിനെതിരെ നടപടിയെടുത്ത് എൻസിപി കേന്ദ്ര നേതൃത്വം. പ്രവർത്തകസമിതിയിൽ നിന്ന് തോമസ് കെ. തോമസിനെ പുറത്താക്കി. കുട്ടനാട് പാടശേഖരത്തിൽ കാർ അപകടത്തിൽപെടുത്തി തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന തോമസ് കെ.തോമസിന്റെ വെളിപ്പെടുത്തലിൽ എൻസിപി നേതാക്കൾ അതൃപ്തി  പ്രകടിപ്പിച്ചിരുന്നു.

തിരുവനന്തപുരത്തുനിന്നും കുട്ടനാട്ടിലേക്കുള്ള യാത്രാമധ്യേ കൊലപ്പെടുത്താനാണ് നീക്കം നടന്നതെന്നായിരുന്നു ഡിജിപിക്ക് നൽകിയ പരാതിയിൽ തോമസ് കെ.തോമസ് പറഞ്ഞത്. വ്യവസായിയും എൻസിപി മുൻ പ്രവർത്തകസമിതി അംഗവുമായ റജി ചെറിയാനാണ് പിന്നിലെന്നായിരുന്നു ആരോപണം. തോമസിന്റെ മുൻ ഡ്രൈവർ തോമസ് കുരുവിളക്കെതിരെയും (ബാബുക്കുട്ടി) എംഎൽഎ ആക്ഷേപം ഉന്നയിച്ചിരുന്നു. 

‘പാടത്ത് വെള്ളം നിറഞ്ഞു കിടക്കുന്ന സമയത്ത് യാദൃച്‍ഛികമായി വണ്ടി വെള്ളത്തിൽ വീണു എന്നു വരുത്തിത്തീർത്ത് അപായപ്പെടുത്താനാണു ശ്രമിച്ചത്. ഡ്രൈവറുടെ വശത്തെ ഗ്ലാസ് ഡോർ താഴ്ത്തി രക്ഷപ്പെടാനും എന്റെ ഭാഗത്തെ ഡോർ ലോക്ക് ചെയ്ത് ജീവഹാനി വരുത്താനുമാണു നോക്കിയത്. എന്നിട്ട് കുട്ടനാട് ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനായിരുന്നു പദ്ധതി’– തോമസ് കെ തോമസ് ഡിജിപിക്കു നല്‍കിയ പരാതിയിൽ പറയുന്നു.

English Summary: NCP disqualified Thomas K Thomas from Working Committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com