ADVERTISEMENT

വാഷിങ്ടൻ ∙ ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ ജയിലിൽ തടവിലായിരുന്ന നാല് യുഎസ് പൗരന്മാരെ വീട്ടുതടങ്കലിലേക്ക് മാറ്റി. അമേരിക്കൻ വ്യവസായികളായ സിയാമാക് നമാസി, ഇമാദ് ഷാർഗി, പരിസ്ഥിതി പ്രവർത്തകൻ മൊറാദ് തഹ്ബാസ് എന്നിവരെയും പേരു വെളിപ്പെടുത്താത്ത മറ്റൊരാളെയുമാണ് ജയിലിൽനിന്ന് മാറ്റിയത്. വിവിധ കേസുകളിലായാണ് ഇവർ ഇറാന്റെ പിടിയിലായത്.

ഇവരെ വിട്ടയയ്ക്കാനുള്ള ഇറാന്റെ തീരുമാനത്തിന്റെ ആദ്യപടിയായി ഈ നടപടിയെ കാണാമെന്നാണ് അഭിഭാഷകർ വിലയിരുത്തുന്നത്. നാലുപേരുടെയും മോചനം ഏതാനും വർഷങ്ങളായി യുഎസ് ആവശ്യപ്പെടുന്നുണ്ട്. നമാസി 2016ലും തഹ്ബാസ് 2018ലും ഷാർഗി 2020ലുമാണ് ഇറാന്റെ പിടിയിലാകുന്നത്. ഇവരെ വിട്ടയയ്ക്കുന്നതിലൂടെ ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

English Summary: Four US citizens moved from Iranian prison to house arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com