ADVERTISEMENT

ന്യൂഡൽഹി ∙ ലഡാക്കിലെ ഇന്ത്യ–ചൈന അതിർത്തിയായ യഥാർഥ നിയന്ത്രണ രേഖയെ സംബന്ധിച്ച തർക്ക പരിഹാരത്തിനായി ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികൾ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 22ന് ദക്ഷിണാഫ്രിക്കയിൽ ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. ഏപ്രിൽ 23ന് നടന്ന യോഗത്തിന്റെ തുടർച്ചയായാണ് നാളത്തെ കൂടിക്കാഴ്ച.

അതിർത്തിയിൽ അരലക്ഷത്തിലേറെ സൈനികരെയാണ് ഇരുരാജ്യങ്ങളും വിന്യസിച്ചിട്ടുള്ളത്. സൈന്യങ്ങൾ തമ്മിലുള്ള അസ്വാരസ്യം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരും സുരക്ഷാ ഉപദേഷ്ടാക്കളും കഴിഞ്ഞ മാസം യോഗം ചേർന്നിരുന്നു. സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി–20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കും. ഇതിനു മുന്നോടിയായി പ്രശ്നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് കൂടിക്കാഴ്ചകൾ സംഘടിപ്പിക്കുന്നത്.

English Summary: India and China to hold border talks tomorrow ahead of Modi-Xi meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com