ചെങ്ങന്നൂരിൽ വാഹനാപകടം: ടോറസ് ലോറി കയറിയിറങ്ങി സ്കൂട്ടർ യാത്രിക മരിച്ചു

Mail This Article
×
ചെങ്ങന്നൂർ∙ ശരീരത്തിലൂടെ ടോറസ് ലോറി കയറിയിറങ്ങി ചെങ്ങന്നൂരിൽ സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഇന്ന് രാവിലെ 11.15ന് എംസി റോഡില്‍ ചെങ്ങന്നൂര്‍ ഐടിഐ ജംഗ്ഷനു സമീപം ഹോട്ടല്‍ ആര്യാസിനു മുന്‍ഭാഗത്തായാണ് അപകടം. വെൺമണി കുറ്റിയിൽ പുത്തൻ വീട്ടിൽ അജിത (47) ആണ് മരിച്ചത്. ഭർത്താവ് ഓമനക്കുട്ടനൊപ്പം സ്‌കൂട്ടറില്‍ വരവേയാണ് അപകടം.
പിന്‍സീറ്റിലിരുന്ന അജിത ടോറസ് ലോറിക്കടിയിലേക്കു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: അഭിഷേക്, ആദിത്യൻ.
English Summary: A scooter rider died in Chengannur after a Torres lorry ran over her body
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.