ADVERTISEMENT

ലക്നൗ∙ അമേഠിയിലെ ജനങ്ങളെ ഗാന്ധി കുടുംബം ‘ച്യുയിംഗം’ പോലെയാണ് കണ്ടതെന്ന് ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്‌വി. മണ്ഡലം അവരുടെ സ്വകാര്യ സ്വത്തു പോലെയാണ് കോൺഗ്രസ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘‘കുടുംബത്തിലെ സ്വകാര്യ സ്വത്തു പോലെയാണ് കോൺഗ്രസ് അമേഠിയെ കാണുന്നത്. അമേഠിയിലെ ജനങ്ങളെ ച്യുയിംഗം പോലെ ചവച്ചു. കുടുംബസ്വത്തു പോലെ ലഭിക്കുമെന്നാണ് അവർ കരുതുന്നത്. എന്നാൽ അവരോട് ക്ഷമിക്കാൻ ജനങ്ങൾ ഇപ്പോൾ തയാറല്ല.’’– നഖ്‌വി വ്യക്തമാക്കി.

2004 മുതൽ രാഹുൽ ഗാന്ധിയാണ് അമേഠിയിൽ നിന്ന് വിജയിച്ചത്. 2019ൽ ബിജെപിയുടെ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ തോൽപിച്ചു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽനിന്ന് രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.

English Summary: Mukhtar Abbas Baqvi Says Congress Treats Amethi's People Like Chewing Gum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com