ADVERTISEMENT

മുംബൈ ∙ രാജ്യാന്തര വിമാനത്തവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 15 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്നാണു ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിൽ വിദേശ വനിത ഉൾപ്പെടെ രണ്ടു പേർ പിടിയിലായി.

ഇത്യോപ്യയിലെ അഡ്ഡിസ് അബാദയിൽനിന്നുള്ള ഇന്ത്യൻ യാത്രക്കാരനിൽനിന്നാണ് ലഹരി പിടിച്ചതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ ബാഗിൽനിന്ന് 1,496 ഗ്രാം കൊക്കെയ്നാണു കണ്ടെടുത്തത്. വിപണിയിൽ ഇതിനു 15 കോടിയോളം രൂപ മൂല്യമുണ്ട്.

ലഹരി കൈപ്പറ്റാനായി നവി മുംബൈയിൽ എത്തിയ ഉഗാണ്ടക്കാരിയായ സ്ത്രീയെയും ഡിആർഐ കസ്റ്റഡയിലെടുത്തു. എൻഡിപിഎസ് നിയമപ്രകാരമാണു രണ്ടു പേർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

English Summary: DRI seizes drug worth Rs 15 cr at Mumbai airport; Indian passenger and Ugandan woman held

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com