ADVERTISEMENT

കാബോ സാൻ ലൂക്കാസ് (മെക്സിക്കോ) ∙ ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഹിലരി ഞായറാഴ്ച വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ആഞ്ഞടിച്ചു. മെക്‌സിക്കോയിലെ ബജ കലിഫോർണിയ പെനിൻസുലയുടെ വടക്കു ഭാഗത്ത് കരതൊട്ട ഹിലരി, മണിക്കൂറിൽ 65 മൈൽ (100 കിലോമീറ്റർ) വേഗതയിലാണ് വീശിയടിച്ചതെന്ന് യുഎസ് നാഷനൽ ഹറിക്കേൻ സെന്റർ അറിയിച്ചു. വടക്കുപടിഞ്ഞാറൻ മെക്സിക്കോയിൽ ശക്തമായ കാറ്റിലും മഴയിലും ഒരു മരണം റിപ്പോർട്ടു ചെയ്തു. കാർ ഒഴുക്കിൽപ്പെട്ടാണ് ഒരാൾ മരിച്ചത്.

US-WEATHER-HURRICANE
ഹിലരി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്നുണ്ടായ മഴയിൽ കലിഫോർണിയയിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ. (Photo by DAVID SWANSON / AFP)

തിങ്കളാഴ്ച കൊടുങ്കാറ്റ് യുഎസിലെ കലിഫോർണിയയിലേക്ക് കടന്നു. 1997ൽ നോറയ്ക്ക് ശേഷം സംസ്ഥാനത്തെ ആദ്യത്തെ ഉഷ്ണമേഖലാ കൊടുങ്കാറ്റാണ് ഇത്. വടക്ക്-വടക്കുപടിഞ്ഞാറായി 28 മൈൽ വേഗതയിലാണ് കൊടുങ്കാറ്റ് സഞ്ചരിക്കുന്നത്. ലൊസാഞ്ചൽസിൽ നിന്ന് ഏകദേശം 10 മൈൽ തെക്കുകിഴക്കായാണ് കൊടുങ്കാറ്റിന്റെ കോർ സ്ഥിതിചെയ്യുന്നത്. ലൊസാഞ്ചൽസ്, സാൻ ഡിയാഗോ എന്നിവ ഉൾപ്പെടെ തെക്കൻ കലിഫോർണിയയുടെ ഭൂരിഭാഗത്തും കനത്ത കാറ്റും മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

ഹിലരി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്നുണ്ടായ മഴയിൽ കലിഫോർണിയയിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ.  (Photo by DAVID SWANSON / AFP)
ഹിലരി കൊടുങ്കാറ്റിന്റെ സ്വാധീനത്തെ തുടർന്നുണ്ടായ മഴയിൽ കലിഫോർണിയയിലെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടപ്പോൾ. (Photo by DAVID SWANSON / AFP)

സാൻ ഡീഗോയിലെ മൊറേന പാലത്തിന് സമീപം നദീതീരത്ത് ഒഴുക്കിൽപ്പെട്ട ഒൻപതു പേരെ രക്ഷപ്പെടുത്തി. പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎസ് ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി അഡ്മിനിസ്ട്രേറ്റർ ഡീൻ ക്രിസ്‌വെൽ മുന്നറിയിപ്പ് നൽകി.

English Summary: Hurricane Hilary Makes Landfall In Mexico, Heads For California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com