ADVERTISEMENT

ന്യൂഡൽഹി∙ പിടികിട്ടാപുള്ളികളെ ആകർഷിക്കുന്ന സ്ഥലമാകാൻ യുകെ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണർ അലക്‌സ് എല്ലിസ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. പിടികിട്ടാപ്പുള്ളികളായ വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യയിലേക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ, ബ്രിട്ടിഷ് സർക്കാർ പിന്തുടരുന്ന ഒരു പ്രക്രിയയുണ്ടെന്ന് പറഞ്ഞ എല്ലിസ്, കഴിയാവുന്ന മേഖലകളിലെല്ലാം സഹകരണം മെച്ചപ്പെടുത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി.

ഏപ്രിലിൽ നടന്ന ടെലിഫോൺ സംഭാഷണത്തിനിടെ, വിജയ് മല്യയെയും നീരവ് മോദിയെയും ഇന്ത്യൻ കോടതികളിൽ വിചാരണ ചെയ്യുന്നതിനായി കൈമാറുന്നത് ഉൾപ്പെടെയുള്ള ഉഭയകക്ഷി വിഷയങ്ങളെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനകും സംസാരിച്ചിരുന്നു. ഇരു പ്രധാനമന്ത്രിമാരും ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഉഭയകക്ഷി ചർച്ചയ്ക്ക് ഇരിക്കുമ്പോൾ ഈ വിഷയം ഇന്ത്യയുടെ ഭാഗത്തുനിന്ന് വീണ്ടും ഉന്നയിക്കപ്പെട്ടേക്കാമെന്നും ബ്രിട്ടൻ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നുമുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ബ്രിട്ടിഷ് ഹൈക്കമ്മിഷണർ

‘‘ഇത് കോടതിയുടെ പരിഗണനയിലുള്ള കാര്യമാണ്. ഞങ്ങൾക്ക് ഒരു സ്വതന്ത്ര ജുഡീഷ്യറിയുണ്ട്. കോടതിയുടെ മുമ്പാകെയുള്ള വിഷയത്തിൽ കൂടുതലൊന്നും നമുക്ക് ചെയ്യാനില്ല. രണ്ടു വ്യക്തികളെയും കൈമാറാൻ ഞങ്ങൾ ഇതിനകം ഉത്തരവിട്ടു. പക്ഷേ ഇതിനായി കടന്നുപോകേണ്ട ഒരു നിയമ പ്രക്രിയയുണ്ട്. ലോകമെമ്പാടുമുള്ള പിടികിട്ടാപ്പുള്ളികളെ ആകർഷിക്കുന്ന ഒരു സ്ഥലമാകാൻ യുകെ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല’’– അദ്ദേഹം പറഞ്ഞു. 

English Summary: Don’t Want UK to Be a Place That Attracts Fugitives: British High Commissioner on Vijay Mallya, Nirav Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com