ADVERTISEMENT

ചേർത്തല∙ ഓട്ടത്തിനിടെ കാറിനു തീപിടിച്ചു. ഉടൻ നിർത്തി പുറത്തിറങ്ങിയതിനാൽ, ഓടിച്ചിരുന്ന സ്ത്രീ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര – ചെത്തി റോഡിൽ പടവൂർ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പട്ടണക്കാട് ഹരിശ്രീ ഭവനിൽ ഇന്ദിര വിഘ്നേശ്വരന്റെ കാറാണ് കത്തിനശിച്ചത്.

കാർ ഓടിച്ചിരുന്ന ഇന്ദിര (64) പൊക്ലാശേരിയിലെ കുടുംബ വീട്ടിൽ വന്നു മടങ്ങുമ്പോൾ കാറിന്റെ മുൻഭാഗത്ത് പുക ഉയരുകയായിരുന്നു. ഉടൻ കാർ നിർത്തി ഇന്ദിര പുറത്തിറങ്ങിയതിനു പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായി കത്തിനശിച്ചു. സമീപവാസികളും റോഡിലുണ്ടായിരുന്നവരും ഓടിയെത്തി വെള്ളം പമ്പ് ചെയ്താണ് തീ അണച്ചത്. 10 വർഷം പഴക്കമുള്ളതാണ് കാർ.

ചേർത്തലയിൽനിന്ന് അഗ്നിരക്ഷാ സേനയും മാരാരിക്കുളത്തുനിന്ന് പൊലീസും സ്ഥലത്തെത്തി. കാർ ഇന്നു വിശദമായി പരിശോധിച്ചതിനു ശേഷമേ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനാകൂവെന്ന് പൊലീസ് അറിയിച്ചു. 

English Summary: Car Catches Fire In Cherthala, Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com