ADVERTISEMENT

പട്ന∙ ബിഹാറിൽ കോൺഗ്രസിന്റെ പൊടി പോലും കാണാനില്ലെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 11 മാസമായി ബിഹാറിലൂടെയുള്ള ‘സുരാജ് ജനയാത്ര’യിൽ തനിക്ക് ഒരിടത്തും കോൺഗ്രസിന്റെ കൊടിയോ പരിപാടിയോ പ്രവർത്തകരെയോ കാണാനായില്ലെന്നു പ്രശാന്ത് കിഷോർ പറഞ്ഞു.

ബിഹാറിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. കോൺഗ്രസ്  പ്രവർത്തക സമിതിയിൽ ബിഹാറിൽ നിന്ന് കനയ്യ കുമാർ ഉൾപ്പെടെ മൂന്നു പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കനയ്യ കുമാറിനു ബിഹാർ രാഷ്ട്രീയത്തിലെ റോൾ എന്താണെന്നു കോൺഗ്രസ് വിശദീകരിക്കണമെന്നും പ്രശാന്ത് കിഷോർ ആവശ്യപ്പെട്ടു.

English Summary: Congress is nowhere to be seen on the ground in Bihar: Prashant Kishor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com