ADVERTISEMENT

തിരുവനന്തപുരം ∙ ഇന്ന് തിരുവോണം. തിരുവോണനാളിനെ മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കുകയാണ് മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ് ഓണം. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയാണ് കാത്തിരിപ്പ്.

കാലം മാറിയാലും ആഘോഷങ്ങളുടെ രീതി മാറിയാലും തിരുവോണത്തിന്റ ചിട്ടവട്ടങ്ങള്‍ മലയാളിക്ക് ഒരിക്കലും മാറില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയുമടക്കം പൂവിറുക്കാനായി അതിരാവിലെ ഇറങ്ങുന്ന കുട്ടിക്കൂട്ടം, പൂക്കളത്തിനൊപ്പം തൃക്കാക്കര അപ്പനെയുമൊരുക്കും. പിന്നെ ഓണക്കളികളും പാട്ടുകളും.

കുട്ടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരുടെ ഊഴമാണ്. ഉമ്മറത്ത് പൂക്കളമൊരുങ്ങുമ്പോള്‍ മറുവശത്ത് സദ്യവട്ടവും. വിഭവങ്ങള്‍ പലത് തയ്യാറാകുന്നു. സദ്യയൊരുക്കി, ഇലയിട്ട് ഒന്നിച്ചിരുന്ന് ഉണ്ണാതെ ഓണമാകില്ല. പൂക്കളത്തിലെ നിറക്കൂട്ടും ഇലയിലെ രുചിക്കൂട്ടും പോലെയാണ് തിരുവോണനാളില്‍ ഓരോ വീട്ടിലെയും ഒത്തുചേരലുകളും. 

English Summary: Malayalees across the world celebrates Thiruvonam today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com