ADVERTISEMENT

ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യം വീണ്ടും ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രഗ്യാൻ റോവറിലുള്ള ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫറിന്റെ സാന്നിധ്യം ഉറപ്പാക്കിയത്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുന്നത്. ചന്ദ്രനില്‍ സള്‍ഫര്‍ രൂപപ്പെടാനിടയാക്കിയ സാഹചര്യത്തെ കുറിച്ചു വിശദീകരിക്കാന്‍ ശാസ്ത്രലോകത്തിന് ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്റേ സ്പെക്ട്രോമീറ്ററിലെ ഡേറ്റകള്‍ സഹായകമാവുമെന്നാണു കരുതുന്നത്. 

കഴിഞ്ഞ ദിവസം പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചത്. ലിബ്സ് അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം ആദ്യമായാണ് സ്ഥിരീകരിക്കുന്നത്.

ഇതുകൂടാതെ ചന്ദ്രോപരിതലത്തിലെ ഗർത്തം ഒഴിവാക്കാൻ റോവർ തിരിയുന്നതിന്റെ ദൃശ്യങ്ങളും ഇസ്‌റോ പുറത്തുവിട്ടു. വിക്രം ലാൻഡർ പകർത്തിയ വിഡിയോയാണ് പുറത്തുവിട്ടത്.  

ലിബ്സ്, എപിഎക്സ്എസ് എന്നീ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്. സ്വയം വിലയിരുത്തിയതും റോവറിൽനിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളുരു ബയലാലുവിലെ ഡീപ് സ്‍‌പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കാണു കൈമാറുന്നത്. നേരിട്ടു വിവരം കൈമാറാൻ വിക്രമിനു ശേഷിയുണ്ട്. തുടർന്ന് ബെംഗളുരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിനു തടസ്സം നേരിട്ടാൽ ചന്ദ്രയാൻ–2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വിവിധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്. 

കഴിഞ്ഞ ദിവസം വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരത്തിലായ പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തിയിരുന്നു.  ചന്ദ്രനിൽ പ്രയാണം തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ വിക്രമിനെ പകർത്തിയത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ നിൽക്കുന്നത് ‘ഇമേജ് ഓഫ് ദ് മിഷൻ’ എന്ന പേരിലാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. റോവറിലെ നാവിഗേഷൻ ക്യാമറയായിരുന്നു ചിത്രം പകർത്തിയത്. 

English Summary: Chandrayaan-3 Mission Confirms confirms Sulphar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com